മാർക്കറ്റിംഗിന്റെ നൂതന സാധ്യതകൾ. എന്താണീ SEO ?

മാർക്കറ്റിംഗ് എന്ന പദം നമുക്കെല്ലാം ചിരപരിചിതമാണല്ലോ. എന്നാൽ ഈ നൂറ്റാണ്ടു മുതൽ ഉയർന്നു കേൾക്കാൻ തുടങ്ങിയ ഒരു പുത്തൻ പദമാണ് ഡിജിറ്റൽ മാർക്കറ്റിംഗ് . ലോകം ഡിജിറ്റൽ ആയപ്പോൾ ഉപഭോക്താക്കളെ തേടി മാർക്കറ്റിംഗും ഡിജിറ്റലായി. സിമ്പിൾ ബട്ട് പവർഫുൾ, അത്ര തന്നെ. ഗൂഗിൾ പോലെ ഉള്ള സെർച് എൻജിനുകളും , നവമാധ്യമങ്ങളുമാണ് ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പ്രവർത്തനമേഖല.

സാധാരണ മാർക്കറ്റിംഗിൽ നിന്നും തികച്ചും വിഭിന്നമാണ് ഡിജിറ്റൽ മാർക്കറ്റിംഗ് പ്രക്രിയ. ഒരു പാട് , സമയവും, അധ്വാനവും എല്ലാറ്റിലും ഉപരി കഴിവുറ്റ സോഫ്റ്റ്വെയർ വിദഗ്ദരുടെ നിതാന്ത പരിശ്രമവും ഡിജിറ്റൽ മാർക്കറ്റിംഗിന് അത്യന്താപേക്ഷിതമാണ്.

എന്നിരുന്നാലും, താരതമ്യേന ചിലവു കുറഞ്ഞതും, കൂടുതൽ കാര്യക്ഷമത ഉള്ളതുമാണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വസ്തുത അതിനെ ഏറെ പ്രിയങ്കരമാക്കുന്നു.

 

എന്താണ് SEO? അത് എങ്ങനെ പ്രവർത്തിക്കുന്നു?

 

ഗൂഗിൾ, ബിങ്ങ്, യാഹൂ മുതലായവ ആണ്‌ ലോകത്തിൽ ഉപയോഗിക്കപ്പെടുന്ന സെർച്ച് എൻജിനുകൾ. SEO അഥവാ സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷന്റെ പ്രവർത്തനമേഖലയും അവ തന്നെയാണ്.ഉപഭോക്താക്കൾ സെർച്ച് എൻജിനുകളിൽ പരതാൻ ഉപയോഗിക്കുന്ന പദങ്ങളെ കീവേർഡുകൾ എന്ന് വിളിക്കുന്നു. ഈ പദങ്ങൾക്ക് അനുസ്ര്തമായി വെബ് സൈറ്റുകളെ ചിട്ടപ്പെടുത്തുന്ന പ്രവർത്തിയാണ് SEO ചെയ്യുന്നത്.

ഉദാഹരണത്തിന് ഒരു വ്യക്തി ഗൂഗിളിൽ ഒരു വാക്ക് പരതി എന്നിരിക്കട്ടെ. ആ വാക്ക് പ്രതിപാദിക്കുന്ന അല്ലെങ്കിൽ ഉള്ളടക്കം ആയിട്ടുള്ള വെബ് സൈറ്റുകൾ ഏത് ഓർഡറിൽ കാണിക്കണം എന്നതിനെ സംബന്ധിച്ച് ഗൂഗിൾ അൽഗോരിതം തയ്യാറാക്കിയിട്ടുണ്ട്. അത് എല്ലാ തരം കീവേർഡുകൾക്കും ഉണ്ടായിരിക്കും. SEO ചെയ്യുമ്പോൾ പ്രധാനമായും രണ്ടു തരത്തിൽ ആണ് ചെയ്യാറ്. ഓൺ പേജും, ഓഫ് പേജും . ഓൺ പേജ് എന്നത് വെബ് സൈറ്റിലെ ഉള്ളടക്കം ആണ്. വെബ് സൈറ്റിലെ ഉള്ളടക്കം സത്യമായതും, യാഥാർത്ഥ്യം ആയതും ആയിരിക്കണം. മോഷ്ടിക്കപ്പെട്ടതാണ് ഉള്ളടക്കം എങ്കിൽ ഗൂഗിളിന് അത് തിരിച്ചറിയാൻ സാധിക്കുകയും വെബ്സൈറ്റ് പിൻതള്ളപ്പെടുകയും ചെയ്യും. ഓഫ് പേജ് എന്നത് വെബ് സൈറ്റിന്റെ പിന്നാമ്പുറത്തു നൽകുന്ന ബാക്ക് ലിങ്കുകൾ ആണ്. അവ ഉള്ളടക്കത്തോട് നീതി പുലർത്തുന്നവയും ഗൂഗിൾ റാങ്കിംഗിൽ മികച്ചു നിൽക്കുന്നവയും ആയിരിക്കണം.

Get in touch with our team to chat about how we can help you stay ahead of your competitors in the search engines. Contact us Today!

Author Image

(Head of Digital Marketing)

You May Also Like

Call Now