Call whatsapp

ഡിജിറ്റൽ മാർക്കറ്റിംഗ്: ആവശ്യകതയും പ്രത്യേകതയും കാലാനുസൃതമായ മാറ്റങ്ങൾക്കു വിധേയമാകാത്ത ഏതു സംരംഭവും കലഹരണപ്പെടുകയും കാലയവനികക്കുള്ളിൽ മറയുകയും ചെയ്യും. ഓരോ കാലഘട്ടത്തിനും അനുസരിച്ചു സംരംഭങ്ങളും, വിപണന മാര്ഗങ്ങളും പരിഷ്കരിച്ചാൽ മാത്രമേ നിലനിൽപ് സാധ്യമാവുക ഉള്ളു. ഫോട്ടോഗ്രാഫി ഭീമന്മാരായ കോഡാക്കിനെ ഓർക്കുന്നുണ്ടാകുമല്ലോ? പുതു തലമുറയിലെ ചെറുപ്പക്കാരോട് കോഡാക്കിനെ അറിയുമോ എന്ന് ചോദിച്ചു നോക്കൂ, പലരും കൈ മലർത്തും. കൊഡാക് വിസ്മരിക്കപ്പെട്ടതു മാർക്കറ്റിങ്ങിലെ പാളിച്ചകൾ മൂലം ആണ്. കാലാനുസൃതമായി മാർക്കറ്റിങ് പരിഷ്കരിക്കുന്നതിൽ കാണിച്ച വൈമുഖ്യവും കൊഡാക് കമ്പനിക്കു തിരിച്ചടിയായി. നിലനിൽപ്പിനായി 2012 ഇൽ കൊഡാക് bankruptcy ഫയൽ ചെയ്യേണ്ടി വന്നു എന്നതാണ് ചരിത്രം. വിസ്മൃതിയിൽ ആണ്ട കൊഡാക് നമുക്ക് ഒരു പാട് പാഠങ്ങൾ നൽകുന്നു. ആദ്യ ഡിജിറ്റൽ കാമറ പുറത്തിറക്കിയ കൊഡാക്ക് അതിനെ മാർക്കറ്റ് ചെയ്യാതെ തങ്ങളുടെ പാരമ്പര്യ കുത്തക ആയ ഫിലിം വിപണനത്തിൽ ശ്രദ്ധ ഊന്നി. സ്വന്തം കുത്തക നഷ്ടപ്പെടും എന്ന ഭയമാണ് കോഡാക്കിനെ ഇതിനു പ്രേരിപ്പിച്ചത്. ഈ അവസരത്തിൽ നൂതന വിദ്യ പ്രയോജനപ്പെടുത്തിയ സംരംഭങ്ങൾ കോഡാക്കിനെ പിന്തള്ളുകയും ഫിലിം കാമറ തന്നെ ഇല്ലാതാവുകയും ചെയ്തു.

മാർക്കറ്റിങ്ങിൽ വ്യക്തമായ കണക്കുകൾ ഇല്ലാതെ പ്രവർത്തിക്കുന്നത് അപകടകരമാണ്. നാം മുടക്കുന്ന മുതലിനു വ്യക്തമായ ഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യക്തമായ ലക്ഷ്യങ്ങളും റിപ്പോർട്ടിങ് രീതികളും ഇല്ലാത്ത പാരമ്പര്യ രീതികൾ ആധുനിക യുഗത്തിൽ പരാജയപ്പെടും.

ഡിജിറ്റൽ മാർക്കറ്റിങ്ങിനെ മറ്റു മാർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ കാര്യക്ഷമത ആണ്. കൃത്യമായി ആവശ്യക്കാരിലേക്കു മാത്രം എത്തിക്കുകയും വ്യക്തമായ കണക്കെടുപ്പ് നടത്തുകയും ചെയ്യുന്നു എന്നത് ഡിജിറ്റൽ മാർക്കെറ്റിങ്ങിനു മാറ്റ് കൂട്ടുന്നു. ചെയ്ത മാർക്കറ്റിങ്ങിനു എത്ര മാത്രം ഫലം ലഭിച്ചു എന്നറിയാനുള്ള റിപ്പോർട്ടിങ്ങും ഡിജിറ്റൽ മാർക്കറ്റിംഗിന് സ്വന്തമാണ്. ഈ പ്രത്യേകതകൾ അനാവശ്യ ചെലവ് ഒഴിവാക്കി കൃത്യമായ ഓഡിറ്റിങ്ങിനു ഡിജിറ്റൽ മാർക്കെറ്റിംഗിനെ വിധേയമാക്കുന്നു.

ഏതു നിമിഷവും പരിഷ്കരിക്കാൻ സാധിക്കും എന്നതും, പരിഷ്കരണങ്ങൾ വ്യക്തമായ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഉള്ളതാണ് എന്നതും ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പ്രവർത്തന ക്ഷമത പതിന്മടങ്ങു വർധിപ്പിക്കുന്നു.

ഇന്ന് ലോകത്തിലെ മറ്റേതു വിപണന സംബ്രദായത്തെക്കാളും മികച്ചു നിൽക്കുന്നത് ഡിജിറ്റൽ മാർക്കറ്റിംഗ് ആണ്. ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ ഗുണങ്ങൾ അക്കമിട്ടു, ചുരുക്കി പ്രതിപാദിക്കാം.

  • 1 . കൃത്യമായ ലക്ഷ്യങ്ങൾ
  • 2 . ഉപഭോക്താക്കളെ മാത്രം ലക്ഷ്യം വെയ്ക്കുന്ന പ്രവർത്തന ശൈലി
  • 3 . മാർക്കറ്റിങ്ങിന്റെ ഫലത്തെ കുറിച്ച് ഉള്ള കൃത്യമായ അറിവ്
  • 4 . വ്യക്തതയാർന്ന റിപ്പോർട്ടിങ് സംവിധാനം
  • 5 .മികച്ച ഓഡിറ്റിംഗ്

ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഊന്നിയ വിപണനം എല്ലാ സംരംഭങ്ങളുടെയും വിജയത്തിന് അത്യാവശ്യം ആണ്. കാലഘട്ടത്തിനു അനുസരിച്ചു മാറാൻ തയ്യാറാവാത്ത സംരംഭങ്ങളെ നൂതന ആശയങ്ങൾ ഉൾക്കൊള്ളിക്കുന്ന സംരംഭങ്ങൾ പിന്തള്ളുക തന്നെ ചെയ്യും. ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ ആവുക എന്നതാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി

Aiswariya K

Writen by

Aiswariya K

Posted On

November 03, 2023

Get in touch with our team to chat about how we can help you stay ahead of your competitors in the search engines. Contact us Today!

We are located in Infopark , Kochi

Our Office